സമസ്യാപൂരണവും സ്വതന്ത്രശ്ലോകങ്ങളും എഴുതി അനുഷ്ടുപ്പ്, ഇന്ദ്രവജ്ര, ഉപേന്ദ്രവജ്ര, രഥോദ്ധത, ഇന്ദ്രവംശ, വംശസ്ഥം, സമ്മത എന്നീ വൃത്തങ്ങള്‍ പരിചയപ്പെട്ടുവല്ലോ. .
ഇനി പരിചയപ്പെടുന്നത് ഭുജംഗപ്രയാതം എന്ന വൃത്തം ആണ്. ഈ വൃത്തത്തിലും ഒരോ വരിയിലും 12 അക്ഷരങ്ങൾ ആണ്
വൃത്തം: ഭുജംഗപ്രയാതം
വൃത്തലക്ഷണം: യകാരങ്ങൾ നാലോ ഭുജംഗപ്രയാതം
(ആദിലഘുവായ യഗണം നാലുവീതം ഓരോ വരിയിലും)
ഗുരുലഘുവിന്യാസം*: lgg/lgg/lgg/lgg
* l ലഘു, g ഗുരു
താളം/ചൊൽവഴി:
ത തം തം/ ത തം തം/ത തം തം/ത തം തം
ഇന്ന് (നവമ്പര്‍ 15) മുതൽ നവമ്പര്‍ 21 വരെ ഭുജംഗപ്രയാതത്തില്‍ സമസ്യാപൂരണം. അതു കഴിഞ്ഞ് നവമ്പര്‍ 22 മുതൽ നവമ്പര്‍ 28 വരെ ഭുജംഗപ്രയാതത്തില്‍ സ്വതന്ത്രശ്ലോകങ്ങള്‍
ഉദാഹരണം:
1. വിഷ്ണുഭുജംഗം
2. ശിവഭുജംഗം
3. കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ ദക്ഷയാഗശതകത്തില് മഹാവിഷ്ണു ചെയ്യുന്ന ശിവസ്തുതി
4. കൊച്ചുണ്ണി തമ്പുരാന്റെ സോമതിലകം ഭാണത്തിലെ കാമഭുജംഗം
No comments:
Post a Comment