Friday, April 23, 2021

വൃത്തപരിചയം - 18


സമസ്യാപൂരണവും സ്വതന്ത്രശ്ലോകങ്ങളും എഴുതി അനുഷ്ടുപ്പ്, ഇന്ദ്രവജ്ര, ഉപേന്ദ്രവജ്ര, രഥോദ്ധത, ഇന്ദ്രവംശ, വംശസ്ഥം, സമ്മത, ഭുജംഗപ്രയാതം, ശാലിനി, സ്വാഗത, വസന്തതിലകം, മാലിനി, ദ്രുതവിളംബിതം, പഞ്ചചാമരം, തോടകം, സ്രഗ്വിണി  എന്നീ വൃത്തങ്ങള്‍ പരിചയപ്പെട്ടുവല്ലോ. . 

ഇനി പരിചയപ്പെടുന്നത് മന്ദാക്രാന്താ എന്ന വൃത്തം ആണ്. 

ഈ വൃത്തത്തിലും ഒരോ വരിയിലും 17 അക്ഷരങ്ങൾ ആണ് 

വൃത്തം: മന്ദാക്രാന്താ

വൃത്തലക്ഷണം:  മന്ദാക്രാന്താ മഭനതതഗം നാലുമാറേഴുമായ് ഗം

ഗുരുലഘുവിന്യാസം*: ggg/g*ll/III/g*gl/ggl/g

* l ലഘു, g ഗുരു 

താളം/ചൊൽവഴി:

തം തം തം / തം (യതി)ത ത/ ത ത ത/തം(യതി) തം ത/തം തം ത/തം തം 


വൃത്തപരിചയം - 17

 സമസ്യാപൂരണവും സ്വതന്ത്രശ്ലോകങ്ങളും എഴുതി അനുഷ്ടുപ്പ്, ഇന്ദ്രവജ്ര, ഉപേന്ദ്രവജ്ര, രഥോദ്ധത, ഇന്ദ്രവംശ, വംശസ്ഥം, സമ്മത, ഭുജംഗപ്രയാതം, ശാലിനി, സ്വാഗത, വസന്തതിലകം, മാലിനി, ദ്രുതവിളംബിതം, പഞ്ചചാമരം, തോടകം   എന്നീ വൃത്തങ്ങള്‍ പരിചയപ്പെട്ടുവല്ലോ. .

ഇനി പരിചയപ്പെടുന്നത് സ്രഗ്വിണി എന്ന വൃത്തം ആണ്. 

ഈ വൃത്തത്തിലും ഒരോ വരിയിലും 12 അക്ഷരങ്ങൾ ആണ്

വൃത്തം: സ്രഗ്വിണി 

വൃത്തലക്ഷണം:  നാലു രേഫങ്ങളാല്‍ സ്രഗ്വിണീ വൃത്തമാം
(നാലു രഗണങ്ങൾ മാത്രം ഓരോ പാദത്തിലും)

ഗുരുലഘുവിന്യാസം*: lgl/lgl/lgl/lgl/lgl

* l ലഘു, g ഗുരു


താളം/ചൊൽവഴി:

ത  തം ത/ത  തം ത/ത  തം ത/ത  തം ത/


മറ്റന്നാൾ  (മാർച്ച് 29) മുതൽ ഏപ്രിൽ 3 വരെ സ്രഗ്വിണിയിൽ  സമസ്യാപൂരണം. അതു കഴിഞ്ഞ് ഏപ്രിൽ 4 മുതൽ ഏപ്രിൽ 10 വരെ സ്രഗ്വിണിയിൽ   സ്വതന്ത്രശ്ലോകങ്ങള്‍


ശാലിനിച്ചേച്ചിയുടെയാണ്‌ സമസ്യ; അത് ഞാൻ  തിങ്കളാഴ്ചയ്ക്ക് അത് ഇടുന്നുണ്ടാവും

Friday, March 26, 2021

വൃത്തപരിചയം - 16

സമസ്യാപൂരണവും സ്വതന്ത്രശ്ലോകങ്ങളും എഴുതി അനുഷ്ടുപ്പ്, ഇന്ദ്രവജ്ര, ഉപേന്ദ്രവജ്ര, രഥോദ്ധത, ഇന്ദ്രവംശ, വംശസ്ഥം, സമ്മത, ഭുജംഗപ്രയാതം, ശാലിനി, സ്വാഗത, വസന്തതിലകം, മാലിനി, ദ്രുതവിളംബിതം, പഞ്ചചാമരം   എന്നീ വൃത്തങ്ങള്‍ പരിചയപ്പെട്ടുവല്ലോ. .

ഇനി പരിചയപ്പെടുന്നത് തോടകം എന്ന വൃത്തം ആണ്. 

ഈ വൃത്തത്തിലും ഒരോ വരിയിലും 12 അക്ഷരങ്ങൾ ആണ്

വൃത്തം: തോടകം
വൃത്തലക്ഷണം: സഗണം കില നാലിഹ തോടകമാം

ഗുരുലഘുവിന്യാസം*: llg/llg/llg/llg/llg
* l ലഘു, g ഗുരു

താളം/ചൊൽവഴി:
ത  ത തം/ ത  ത തം /ത  ത തം/ ത  ത തം/  

മറ്റന്നാൾ  (മാർച്ച് 15) മുതൽ മാർച്ച് 20 വരെ പഞ്ചചാമരത്തില്‍ സമസ്യാപൂരണം. അതു കഴിഞ്ഞ് മാർച്ച്  21 മുതൽ മാർച്ച് 27 വരെ തോടകത്തില്‍ സ്വതന്ത്രശ്ലോകങ്ങള്‍

മായച്ചേച്ചിയുടെയാണ്‌ സമസ്യ; അത് ഞാൻ  തിങ്കളാഴ്ചയ്ക്ക് അത് ഇടുന്നുണ്ടാവും

Friday, March 12, 2021

വൃത്തപരിചയം - 15

സമസ്യാപൂരണവും സ്വതന്ത്രശ്ലോകങ്ങളും എഴുതി അനുഷ്ടുപ്പ്, ഇന്ദ്രവജ്ര, ഉപേന്ദ്രവജ്ര, രഥോദ്ധത, ഇന്ദ്രവംശ, വംശസ്ഥം, സമ്മത, ഭുജംഗപ്രയാതം, ശാലിനി, സ്വാഗത, വസന്തതിലകം, മാലിനി, ദ്രുതവിളംബിതം  എന്നീ വൃത്തങ്ങള്‍ പരിചയപ്പെട്ടുവല്ലോ. .

ഇനി പരിചയപ്പെടുന്നത് പഞ്ചചാമരം എന്ന വൃത്തം ആണ്. 

ഈ വൃത്തത്തിലും ഒരോ വരിയിലും 16 അക്ഷരങ്ങൾ ആണ്

വൃത്തം: പഞ്ചചാമരം
വൃത്തലക്ഷണം: ജരം ജരം ജഗം നിരന്നു പഞ്ചചാമരം വരും

ഗുരുലഘുവിന്യാസം*: lgl/glg/lgl/glg/lgl/l
* l ലഘു, g ഗുരു

താളം/ചൊൽവഴി:
ത തം ത/ തം ത തം /ത തം ത/ തം ത തം / ത തം ത/ തം  

പഞ്ചചാമരത്തിൻ്റെ പ്രത്യേകതയായി എനിക്ക് അനുഭവപ്പെടുന്നത് അതിലെ അടുത്തടുത്ത് വരുന്ന ലഘു ഗുരുക്കൾ മൂലമുള്ള ചടുലതയാണ്. അതുകൊണ്ടായിരിക്കാം രാവണൻ എഴുതിയതായി പറയപ്പെടുന്ന ശിവതാണ്ഡവം ഈ വൃത്തത്തിലാവാൻ കാരണം 

മറ്റന്നാൾ  (മാർച്ച് 1) മുതൽ മാർച്ച് 6 വരെ പഞ്ചചാമരത്തില്‍ സമസ്യാപൂരണം. അതു കഴിഞ്ഞ് മാർച്ച്  7 മുതൽ മാർച്ച് 13 വരെ പഞ്ചചാമരത്തില്‍ സ്വതന്ത്രശ്ലോകങ്ങള്‍

പഞ്ചചാമരം - ഉദാഹരണങ്ങൾ

1. കുമാരനാശാന്റെ എട്ടുകാലി  

തളിർത്തുലഞ്ഞു നിന്നിടും തരുക്കൾ തന്റെ ശാഖയിൽ
കൊളുത്തിനീണ്ട നൂലു രശ്മിപോലെ നാലുഭാഗവും,
കുളത്തിനുള്ളുകാണുമർക്കബിംബമൊത്തു കാറ്റിലീ-
വെളുത്ത കണ്ണിവച്ചെഴും വിചിത്രരൂപനാരിവൻ?

അടുത്തിടുന്നൊരീച്ച പാറ്റയാദിയായ ജീവിയെ-
പ്പിടിപ്പതിന്നു കണ്ണിവച്ചൊളിച്ചിരുന്നുകൊള്ളുവാൻ
പഠിച്ചകള്ളനാരു നീ പ്രഗൽഭനായ മുക്കുവ-
ക്കിടാത്തനോ? കടുത്തകാട്ടിലുള്ള കൊച്ചുവേടനോ?

മിനുത്തുനേർത്തനൂലിതെങ്ങുനിന്നു? മോടികൂടുമീ-
യനർഘമായ  നെയിത്തുതന്നെയഭ്യസിച്ചതെങ്ങു നീ?
നിനയ്ക്ക നിന്റെ തുന്നൽ കാഴ്ചവേലതന്നിലെത്തിയാൽ
നിനക്കു തങ്കമുദ്ര കിട്ടുമെട്ടുകാലി നിശ്ചയം!

2 സിസ്റ്റർ മേരി ബനീഞ്ജ /മേരി ജോൺ തോട്ടത്തിൻ്റെ 'ലോകമേ, യാത്ര!' യിലെ ശ്ലോകങ്ങൾ



 

Thursday, February 11, 2021

വൃത്തപരിചയം - 13

സമസ്യാപൂരണവും സ്വതന്ത്രശ്ലോകങ്ങളും എഴുതി അനുഷ്ടുപ്പ്, ഇന്ദ്രവജ്ര, ഉപേന്ദ്രവജ്ര, രഥോദ്ധത, ഇന്ദ്രവംശ, വംശസ്ഥം, സമ്മത, ഭുജംഗപ്രയാതം, ശാലിനി, സ്വാഗത, വസന്തതിലകം   എന്നീ വൃത്തങ്ങള്‍ പരിചയപ്പെട്ടുവല്ലോ. .

ഇനി പരിചയപ്പെടുന്നത് മാലിനി എന്ന വൃത്തം ആണ്.  ഈ വൃത്തത്തിലും ഒരോ വരിയിലും 15 അക്ഷരങ്ങൾ ആണ്

വൃത്തം: മാലിനി
വൃത്തലക്ഷണം: നനമയയുഗമെട്ടിൽ തട്ടണം മാലിനിയ്ക്ക്

അതായത്, നഗണം,  നഗണം, മഗണം പിന്നെ രണ്ട് യഗണം

 ഗുരുലഘുവിന്യാസം*:lll/lll/gg(യതി)g/lgg/lgg
* l ലഘു, g   ഗുരു

താളം/ചൊൽവഴി:
ത ത ത/ത ത ത/തം തം(യതി) തം /ത തം തം/ത തം തം/ 

പതിവ് പോലെ നാളെ രാവിലെ 6.30 മുതൽ വൈകീട്ട് 6.30 വരെ ക എന്ന അക്ഷരം വച്ചുള്ള ഏകാക്ഷരശ്ലോകസദസ്സ്

ജനുവരി  11 മുതൽ ജനുവരി 16 വരെ മാലിനിയിൽ  സമസ്യാപൂരണം. അജൻ ചേട്ടൻ്റെയാണ്‌ സമസ്യ; തിങ്കളാഴ്ചയ്ക്ക് അത് ഇടുന്നുണ്ടാവും 

ജനുവരി 18ന് തുടങ്ങുന്ന അക്ഷരശ്ലോകസദസ്സ് കഴിഞ്ഞ് ആവാം എന്ന്  കരുതുന്നു   മാലിനിയിലെ    സ്വതന്ത്രശ്ലോകങ്ങള്‍

Friday, January 8, 2021

വൃത്തപരിചയം - 12

സമസ്യാപൂരണവും സ്വതന്ത്രശ്ലോകങ്ങളും എഴുതി അനുഷ്ടുപ്പ്, ഇന്ദ്രവജ്ര, ഉപേന്ദ്രവജ്ര, രഥോദ്ധത, ഇന്ദ്രവംശ, വംശസ്ഥം, സമ്മത, ഭുജംഗപ്രയാതം, ശാലിനി, സ്വാഗത  എന്നീ വൃത്തങ്ങള്‍ പരിചയപ്പെട്ടുവല്ലോ. .

ഇനി പരിചയപ്പെടുന്നത് വസന്തതിലകം  എന്ന വൃത്തം ആണ്.  ഈ വൃത്തത്തിലും ഒരോ വരിയിലും 14 അക്ഷരങ്ങൾ ആണ്

വൃത്തം:  വസന്തതിലകം 
വൃത്തലക്ഷണം: ചൊല്ലാം വസന്തതിലകം തഭജം ജഗംഗം

അതായത്, തഗണം,  ഭഗണം, രണ്ട് ജഗണം പിന്നെ രണ്ട് ഗുരു

 ഗുരുലഘുവിന്യാസം*:ggl/gll/lgl/lgl/gg

* l ലഘു, g   ഗുരു

താളം/ചൊൽവഴി:
തം തം ത/തം ത ത/ത തം ത /ത തം ത/തം തം 

വസന്തതിലകം ഉദാഹരണങ്ങള്‍: 

1. വീണപൂവിലെ ശ്ലോകങ്ങള്‍ 

2. നാരായണീയത്തിലെ ദശകങ്ങള്‍ 6, 10, 12, 16, 17, 21, 23, 29, 30, 33, 38, 43, 52, 65, 72

3. സീതാസ്വയംവരം നാടകം: കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍

പൂജ്യത്വമേറുമൊരു രാഘവവംശ്യരായി

പ്രാജ്ഞത്വമോടുമൊരു ചാര്‍ച്ച വരുന്നതോര്‍ത്താല്‍

ഇജ്ജന്മകൃത്യമഴകോടഖിലം കഴിഞ്ഞൂ

മുജ്ജന്മപുണ്യഫലമാണിതു തീര്‍ച്ച തന്നേ

4. ഉമാവിവാഹം നാടകം: കൊച്ചുണ്ണിത്തമ്പുരാന്‍

ഉല്ലാസമോടിവിടെ നിൽക്കിലുമീ വിശേഷ-

മെല്ലാം കനത്ത കുതുകത്തൊടു കണ്ടുകൊൾവാൻ 

ഇല്ലാ വിരോധമൊരുവന്നുമിതെന്തു പിന്നെ 

വല്ലാതെ നിങ്ങളിഹ വന്നു തിരക്കിടുന്നൂ 

5. തുപ്പല്‍ക്കോളാമ്പി കാവ്യം: കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍

'എന്നോടലട്ടിയവനംഗജസംഗരത്തി-

ന്നായോതി ഞാ"നിവളൊടൊട്ടു നടക്കയില്ലാ"

അന്നോർത്തുവെച്ച ചതിയാണതിനുണ്ടു സാക്ഷി-

യെന്നോപ്പതന്നുടെ പരിഗ്രഹ'മെന്നുമോതും. 

6. സ്യമന്തകം നാടകം: കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍

താതന്‍ മരിച്ചതു നിനച്ചഴലോടു കണ്ണീര്‍

പെയ്തംഗമമ്പൊടുടനെണ്ണയിലിട്ടു വച്ചു

ഏതെങ്കിലും ഹരിയൊടോതണമെന്നു യാത്ര-

ചെയ്താള്‍ ഗജാഹ്വയപുരത്തിനു സത്യഭാമ     

7. ചന്ദ്രിക (നാടിക): കുഞ്ഞിക്കുട്ടൻ തമ്പുരാൻ

മാർത്താണ്ഡസേനനൊടു സംഗരമായതിങ്കൽ

നേർത്താൽ മടക്കമതെനിക്കു ഭവിപ്പതാണോ

പാർത്താലിതും  വിധിവിരോധഫലം കണക്കി-

ലോർത്താണവൻ ചതി പിണച്ചതു, നന്നെ പറ്റി

8. സോമതിലകം ഭാണം: കൊച്ചുണ്ണിത്തമ്പുരാന്‍ 

ഒന്നാദരാലഴകിയന്ന ഭവാനുറച്ചു

ചൊന്നാലതിന്നൊരു കുഴക്കു ഭവിക്കയില്ലാ

എന്നാലുമിന്നയി, ഭവാനുടെ കൈ തൊടുന്ന-

തിന്നാശകൊണ്ടു കരമൊന്നിത നീട്ടിടുന്നേൻ

9. മലയാംകൊല്ലം:  കൊച്ചുണ്ണിത്തമ്പുരാന്‍ 

പീയൂഷപൂർവജവിരാജിതകണ്ഠനേത്ര-

ത്തീയിൽ പിറന്ന പരമേശ്വരിയെബ്ഭജിപ്പാൻ 

തീയർക്കകത്തളിരിലുള്ള രസത്തിനില്ല 

കൈയും കണക്കുമൊരുപാടവർ കാഴ്ച വയ്ക്കും 


രാവങ്ങു പോയ കഥ കാമിജനാശയങ്ങൾ 

വേവും പ്രകാരമിഹ നിത്യമുരച്ചുകൊണ്ട് 

കൂവുന്ന കോഴികളെയീബ്ഭരണീമഹത്തി-

ലാവുന്നതും ഝടിതി കാമിനി, വെട്ടീടുന്നൂ



അതു കഴിഞ്ഞ് ജനുവരി 3 മുതൽ ജനുവരി 9 വരെ  വസന്തതിലകത്തില്‍   സ്വതന്ത്രശ്ലോകങ്ങള്‍

ങ്ങള്‍