Friday, March 12, 2021

വൃത്തപരിചയം - 15

സമസ്യാപൂരണവും സ്വതന്ത്രശ്ലോകങ്ങളും എഴുതി അനുഷ്ടുപ്പ്, ഇന്ദ്രവജ്ര, ഉപേന്ദ്രവജ്ര, രഥോദ്ധത, ഇന്ദ്രവംശ, വംശസ്ഥം, സമ്മത, ഭുജംഗപ്രയാതം, ശാലിനി, സ്വാഗത, വസന്തതിലകം, മാലിനി, ദ്രുതവിളംബിതം  എന്നീ വൃത്തങ്ങള്‍ പരിചയപ്പെട്ടുവല്ലോ. .

ഇനി പരിചയപ്പെടുന്നത് പഞ്ചചാമരം എന്ന വൃത്തം ആണ്. 

ഈ വൃത്തത്തിലും ഒരോ വരിയിലും 16 അക്ഷരങ്ങൾ ആണ്

വൃത്തം: പഞ്ചചാമരം
വൃത്തലക്ഷണം: ജരം ജരം ജഗം നിരന്നു പഞ്ചചാമരം വരും

ഗുരുലഘുവിന്യാസം*: lgl/glg/lgl/glg/lgl/l
* l ലഘു, g ഗുരു

താളം/ചൊൽവഴി:
ത തം ത/ തം ത തം /ത തം ത/ തം ത തം / ത തം ത/ തം  

പഞ്ചചാമരത്തിൻ്റെ പ്രത്യേകതയായി എനിക്ക് അനുഭവപ്പെടുന്നത് അതിലെ അടുത്തടുത്ത് വരുന്ന ലഘു ഗുരുക്കൾ മൂലമുള്ള ചടുലതയാണ്. അതുകൊണ്ടായിരിക്കാം രാവണൻ എഴുതിയതായി പറയപ്പെടുന്ന ശിവതാണ്ഡവം ഈ വൃത്തത്തിലാവാൻ കാരണം 

മറ്റന്നാൾ  (മാർച്ച് 1) മുതൽ മാർച്ച് 6 വരെ പഞ്ചചാമരത്തില്‍ സമസ്യാപൂരണം. അതു കഴിഞ്ഞ് മാർച്ച്  7 മുതൽ മാർച്ച് 13 വരെ പഞ്ചചാമരത്തില്‍ സ്വതന്ത്രശ്ലോകങ്ങള്‍

പഞ്ചചാമരം - ഉദാഹരണങ്ങൾ

1. കുമാരനാശാന്റെ എട്ടുകാലി  

തളിർത്തുലഞ്ഞു നിന്നിടും തരുക്കൾ തന്റെ ശാഖയിൽ
കൊളുത്തിനീണ്ട നൂലു രശ്മിപോലെ നാലുഭാഗവും,
കുളത്തിനുള്ളുകാണുമർക്കബിംബമൊത്തു കാറ്റിലീ-
വെളുത്ത കണ്ണിവച്ചെഴും വിചിത്രരൂപനാരിവൻ?

അടുത്തിടുന്നൊരീച്ച പാറ്റയാദിയായ ജീവിയെ-
പ്പിടിപ്പതിന്നു കണ്ണിവച്ചൊളിച്ചിരുന്നുകൊള്ളുവാൻ
പഠിച്ചകള്ളനാരു നീ പ്രഗൽഭനായ മുക്കുവ-
ക്കിടാത്തനോ? കടുത്തകാട്ടിലുള്ള കൊച്ചുവേടനോ?

മിനുത്തുനേർത്തനൂലിതെങ്ങുനിന്നു? മോടികൂടുമീ-
യനർഘമായ  നെയിത്തുതന്നെയഭ്യസിച്ചതെങ്ങു നീ?
നിനയ്ക്ക നിന്റെ തുന്നൽ കാഴ്ചവേലതന്നിലെത്തിയാൽ
നിനക്കു തങ്കമുദ്ര കിട്ടുമെട്ടുകാലി നിശ്ചയം!

2 സിസ്റ്റർ മേരി ബനീഞ്ജ /മേരി ജോൺ തോട്ടത്തിൻ്റെ 'ലോകമേ, യാത്ര!' യിലെ ശ്ലോകങ്ങൾ



 

No comments:

Post a Comment