സമസ്യാപൂരണവും സ്വതന്ത്രശ്ലോകങ്ങളും എഴുതി അനുഷ്ടുപ്പ്, ഇന്ദ്രവജ്ര, ഉപേന്ദ്രവജ്ര, രഥോദ്ധത, ഇന്ദ്രവംശ, വംശസ്ഥം, സമ്മത, ഭുജംഗപ്രയാതം, ശാലിനി, സ്വാഗത, വസന്തതിലകം എന്നീ വൃത്തങ്ങള്‍ പരിചയപ്പെട്ടുവല്ലോ. .
ഇനി പരിചയപ്പെടുന്നത് മാലിനി എന്ന വൃത്തം ആണ്. ഈ വൃത്തത്തിലും ഒരോ വരിയിലും 15 അക്ഷരങ്ങൾ ആണ്
വൃത്തം: മാലിനി
വൃത്തലക്ഷണം: നനമയയുഗമെട്ടിൽ തട്ടണം മാലിനിയ്ക്ക്
അതായത്, നഗണം, നഗണം, മഗണം പിന്നെ രണ്ട് യഗണം
ഗുരുലഘുവിന്യാസം*:lll/lll/gg(യതി)g/lgg/lgg
* l ലഘു, g ഗുരു
താളം/ചൊൽവഴി:
ത ത ത/ത ത ത/തം തം(യതി) തം /ത തം തം/ത തം തം/
പതിവ് പോലെ നാളെ രാവിലെ 6.30 മുതൽ വൈകീട്ട് 6.30 വരെ ക എന്ന അക്ഷരം വച്ചുള്ള ഏകാക്ഷരശ്ലോകസദസ്സ്
ജനുവരി 11 മുതൽ ജനുവരി 16 വരെ മാലിനിയിൽ സമസ്യാപൂരണം. അജൻ ചേട്ടൻ്റെയാണ് സമസ്യ; തിങ്കളാഴ്ചയ്ക്ക് അത് ഇടുന്നുണ്ടാവും
ജനുവരി 18ന് തുടങ്ങുന്ന അക്ഷരശ്ലോകസദസ്സ് കഴിഞ്ഞ് ആവാം എന്ന് കരുതുന്നു മാലിനിയിലെ സ്വതന്ത്രശ്ലോകങ്ങള്‍
No comments:
Post a Comment