വൃത്തപരിചയം - 4
അനുഷ്ടുപ്പ്, ഇന്ദ്രവജ്ര, ഉപേന്ദ്രവജ്ര എന്നീ വൃത്തങ്ങള്‍ സമസ്യാപൂരണവും സ്വതന്ത്രശ്ലോകങ്ങളും എഴുതി പരിചയപ്പെട്ടുവല്ലോ. ഏതാണ്ട് ഇന്ദ്രവജ്രയും ഉപേന്ദ്രവജ്രയും പോലെ തന്നെയാണ് ഇന്ദ്രവംശയും വംശസ്ഥവും .. ഇന്ദ്രവജ്രയുടെ ഓരോ വരിയിലും പതിനൊന്നാം അക്ഷരം ലഘുവും പന്ത്രണ്ടാമതൊരക്ഷരം ഗുരുവായും വന്നാല്‍ ഇന്ദ്രവംശയായി. അതുപോലെ ഉപേന്ദ്രവജ്രയുടെ ഓരോ വരിയിലും പതിനൊന്നാം അക്ഷരം ലഘുവും പന്ത്രണ്ടാമതൊരക്ഷരം ഗുരുവായും വന്നാല്‍ വംശസ്ഥമായി... അതുകൊണ്ട് ഒരുപക്ഷേ ആ വൃത്തങ്ങള്‍ ആവര്‍ത്തനവിരസത തോന്നിക്കാം എന്ന് തോന്നുന്നു. അതിനാല്‍ തല്‍ക്കാലത്തേയ്ക്ക് ഒഴിവാക്കുന്നു
നേരത്തെയുള്ള പ്ലാന്‍ പ്രകാരം അടുത്ത മാസം അക്ഷരശ്ലോകസദസ്സിന്റെ മൂന്നാം റൌണ്ട് തുടങ്ങുമല്ലോ. ഇന്ദ്രവംശയും വംശസ്ഥവും അതുകഴിഞ്ഞാവാം എന്ന് കരുതുന്നു
ഇന്ന് പരിചയപ്പെടുന്നത് ഇന്ദ്രവജ്രയും ഉപേന്ദ്രവജ്രയും പോലെ തന്നെ ലളിതവും വളരെയധികം കണ്ടുവരുന്നതും ആയ രഥോദ്ധത എന്ന വൃത്തം ആണ്. . ഈ വൃത്തത്തിലും ഒരോ വരിയിലും 11 അക്ഷരങ്ങൾ ആണ്
വൃത്തം: രഥോദ്ധത
വൃത്തലക്ഷണം : രം നരം ല ഗുരുവും രഥോദ്ധത
ഗുരുലഘുവിന്യാസം*: -v-/vvv/-v-/v-
താളം/ചൊൽവഴി:
തം ത തം/ ത ത ത/തം ത തം/ത തം
പതിവ് പോലെ, ഇന്ന് (ഓഗസ്റ്റ് 16) മുതൽ ഓഗസ്റ്റ് 22 വരെ രഥോദ്ധതയിൽ സമസ്യാപൂരണം ആവാം എന്ന് കരുതുന്നു. അതു കഴിഞ്ഞ് ഓഗസ്റ്റ് 23 മുതൽ ഓഗസ്റ്റ് 29 വരെ രഥോദ്ധതയില്‍ സ്വന്തം ശ്ലോകങ്ങള്‍
* v ലഘു, - ഗുരു
No comments:
Post a Comment