രഥോദ്ധത: ഉദാഹരണങ്ങള്‍
1. ഉമാവിവാഹം നാടകം
തീരുമാനമുര ചെയ്തിടാമെടോ
തീരുമാനമിതു കേട്ടുവെങ്കിലോ
തീരെ മാനമെഴുമപ്‌സരോമദം
തീരു,മാനനമവർക്കു വാടിടും
2. ഗംഗാവതരണം നാടകം
കോട്ടയം കവിസമാജമതിങ്കൽ
കോട്ടമറ്റൊരുപരീക്ഷയതിങ്കൽ
പുഷ്ടവേഗമതെടുത്തിഹക്കുഞ്ഞി-
ക്കുട്ടഭൂപതികൃതിച്ചുവതല്ലൊ
3. സ്യമന്തകം നാടകം
പ്രാജ്യമായ മണി കൈയുവിട്ടുടന്‍
രാജ്യപാലനു കൊടുപ്പതെങ്ങനെ?
പൂജ്യരാകുമവനൊന്നിരക്കുകില്‍
പൂജ്യമെന്നു പറയുന്നതെങ്ങനെ?
4. സോമതിലകം ഭാണം
വല്ലഭേ, രസമിയന്ന ഭാണമൊ-
ന്നല്ലല്‍ വിട്ടഭിനയിച്ചുകൊണ്ടു നാം
കല്യരായിടുമിവര്ക്കുശേഷവും
നല്ല കൗതുകമതുള്ളിലേറ്റണം
5. സീതാസ്വയംവരം നാടകം
ചൊല്ലെഴുന്ന കുലശേഖരാലയേ
കല്യഭാവമൊടു ചേർന്നു വാണിടും
നല്ല സജ്ജനസദസ്സിതാ രമാ-
വല്ലഭാഗ്രമതിൽ വന്നുചേർന്നുതേ
6. നാരായണീയത്തിലെ ഈ ദശകത്തിലെ ശ്ലോകങ്ങള്‍ രഥോദ്ധതയില്‍ ആണ്:
ദശകം 4 (അഷ്ടാംഗയോഗം), ദശകം 47 (ഉലൂഖലബന്ധനം), ദശകം 59 (വേണുഗാനം)
7. രഥോദ്ധത വാസ്തവത്തിൽ കുസുമസഞ്ജരി എന്ന വലിയ വൃത്തത്തിലേക്കുള്ള പ്രവേശം കൂടിയാണ്. നാരായണീയം രാസക്രീഡയിലെ ഏതെങ്കിലും ഒരു വരിയിലെ ആദ്യത്തെ 9 അക്ഷരങ്ങൾ താഴെ കൊടുത്തിട്ടുള്ള സമസ്യയുമായി വേണ്ടവർക്ക് ഒന്ന് താരതമ്യം ചെയ്യാം.
No comments:
Post a Comment