Monday, July 6, 2020

ശ്ലോകപരിചയം: ശ്ലോകം 1 ... continued

തുടരുന്നതിന്‌ മുമ്പ് ഇന്നലെ പരിചയപ്പെടുത്തിയ ശ്ലോകവുമായി ബന്ധപ്പെട്ട് ഉന്നയിച്ച ഒരു ചോദ്യത്തിന്‌ ഉത്തരം പറയേണ്ടതുണ്ട് എന്ന് തോന്നുന്നു.

ഈ ശ്ലോകത്തിന്റെ നാലുപാദങ്ങള്‍ ഇങ്ങിനെയാണ്.

പാദം 1: ദൃഷ്ട്വാരാമേ പവനചലിതാം കേതകീം സ്വര്‍ണ്ണവര്‍ണ്ണാം
പാദം 2: പദ്മഭ്രാന്ത്യാ ക്ഷുധിതമധുപഃ പുഷ്പമദ്ധ്യേ പപാത
പാദം 3: അന്ധീഭൂതഃ കുസുമരജസാ കണ്ടകൈര്‍വിദ്ധപക്ഷഃ
പാദം 4: സ്ഥാതും ഗന്തും ദ്വയമപി സഖേ നാത്ര കര്‍ത്തും സമര്‍ത്ഥഃ

ഓരോ പാദത്തേയും രണ്ടാമത്തെ *യതിയില്‍ (10 അക്ഷരം കഴിഞ്ഞ്) മുറിച്ച് എഴുതിയതിനാല്‍ വന്ന സംശയം ആയതുകൊണ്ടാണ്‌ ഇപ്പോഴേ വ്യക്തമാക്കാം എന്ന് കരുതിയത്

* മന്ദാക്രാന്ത വൃത്തലക്ഷണം: മന്ദാക്രാന്താ മഭനതതഗം നാലുമാറേഴുമായ് ഗം

ഓരോ വരിയിലും 17 അക്ഷരങ്ങള്‍ .. ഇതില്‍ ആദ്യത്തെ നാലക്ഷരം (എല്ലാം ഗുരു) കഴിഞ്ഞ് യതി (ചൊല്ലുമ്പോള്‍ ഒന്ന് നിര്‍ത്തണം),  പിന്നീട് ആറക്ഷരം (അഞ്ചു ലഘുവും പിന്നെ ഒരു ഗുരുവും)  കഴിഞ്ഞ് യതി (ചൊല്ലുമ്പോള്‍ ഒന്ന് നിര്‍ത്തണം), പിന്നെ ഏഴക്ഷരം (അതില്‍ രണ്ടാമത്തെയും അഞ്ചാമത്തെയും അക്ഷരങ്ങള്‍ ലഘു, മറ്റെല്ലാം ഗുരു)

ഒരു കാര്യം കൂടി വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു. യതി എന്നത് നിര്‍ത്തി ചൊല്ലണം എന്ന് പറഞ്ഞുവെങ്കിലും അര്‍ദ്ധവിരാമം മാത്രമാണ്‌ ഉദ്ദേശിക്കുന്നത്

No comments:

Post a Comment