Monday, July 6, 2020

ശ്ലോകപരിചയം: ശ്ലോകം 1

ശ്ലോകം: 1 
സരസശ്ലോകങ്ങള്‍ എന്ന ഒരു പഴയ പുസ്തകത്തില്‍ കണ്ടതാണ്; ആരുടെ ന്ന് അറിയില്ല

ദൃഷ്ട്വാരാമേ പവനചലിതാം 
കേതകീം സ്വര്‍ണ്ണവര്‍ണ്ണാം 
പദ്മഭ്രാന്ത്യാ ക്ഷുധിതമധുപഃ
പുഷ്പമദ്ധ്യേ പപാത
അന്ധീഭൂതഃ കുസുമരജസാ
കണ്ടകൈര്‍വിദ്ധപക്ഷഃ
സ്ഥാതും ഗന്തും ദ്വയമപി സഖേ
നാത്ര കര്‍ത്തും സമര്‍ത്ഥഃ

അര്‍ത്ഥം: 
സഖേ, ആരാമത്തില്‍, കാറ്റുകൊണ്ട് ഇളകി, സ്വര്‍ണ്ണനിറത്തോടു നില്‍ക്കുന്ന കൈതപ്പൂവിനെ കണ്ട് വിശന്നുവലഞ്ഞ വണ്ട് അത് താമരപ്പൂവാണെന്ന് ഭ്രമിച്ച് അതില്‍ ചെന്നുചേര്‍ന്നു. പൂമ്പൊടി കാരണം കണ്ണു കാണാതെയായതുകൊണ്ടും ചിറകില്‍ മുള്ളു തറച്ചതിനാലും നില്‍ക്കാനും പോകാനും വയ്യാത്ത നിലയിലായി 

പല മോഹങ്ങളുടെയും പിറകെ ഉള്ള മനുഷ്യമനസ്സിന്റെ യാത്രയാണ്‌ ഈ ശ്ലോകം സൂചിപ്പിക്കുന്നത് എന്ന് തോന്നി; അതാണ്‌ എനിക്ക് ഈ ശ്ലോകം അത്രകണ്ട് ഇഷ്ടപ്പെടാന്‍ കാരണം

വൃത്തം: മന്ദാക്രാന്ത

വൃത്തലക്ഷണം: മന്ദാക്രാന്താ മഭനതതഗം നാലുമാറേഴുമായ് ഗം 

17 അക്ഷരങ്ങള്‍ .. ഇതില്‍ ആദ്യത്തെ നാലക്ഷരം (എല്ലാം ഗുരു) കഴിഞ്ഞ് യതി (ചൊല്ലുമ്പോള്‍ ഒന്ന് നിര്‍ത്തണം),  പിന്നീട് ആറക്ഷരം (അഞ്ചു ലഘുവും പിന്നെ ഒരു ഗുരുവും)  കഴിഞ്ഞ് യതി (ചൊല്ലുമ്പോള്‍ ഒന്ന് നിര്‍ത്തണം), പിന്നെ ഏഴക്ഷരം (അതില്‍ രണ്ടാമത്തെയും അഞ്ചാമത്തെയും അക്ഷരങ്ങള്‍ ലഘു, മറ്റെല്ലാം ഗുരു)

No comments:

Post a Comment