ശ്ലോകപരിചയം
ശ്ലോകം 2:
പഴയ മംഗളോദയം മാസികയില്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാനെ കുറിച്ചുള്ള ഒരു ലേഖനത്തില്‍ കണ്ടത്. ആരുടെ എന്ന് അറിയില്ല
"കണ്ടാല്‍ തുമ്പുചുരുണ്ടുനീണ്ടമുടിയും
വിസ്താരമാം ഫാലവും
നീണ്ടാഭംഗിയെഴുന്ന മൂക്കു, നെടുതാം
നേത്രങ്ങള്‍ വക്ഷസ്ഥലം
രണ്ടാം വെണ്മണിയച്ഛനെന്നുപറയാന്‍
പാകത്തിലാകുംഭയും
പൂണ്ടാക്കോമളകുഞ്ഞുഭൂപഗുരുവെന്‍
വിഘ്നങ്ങള്‍ തീര്‍ത്തീടണം"
അര്‍ത്ഥം സ്പഷ്ടമാണ് വിശദീകരണം ആവശ്യമില്ല എന്ന് കരുതുന്നു
വൃത്തം: ശാര്‍ദ്ദൂലവിക്രീഡിതം
വൃത്തലക്ഷണം: പന്ത്രണ്ടാൽ മസജം സതംതഗുരുവും ശാർദ്ദൂലവിക്രീഡിതം
(ഗണങ്ങളെ കുറിച്ചും വൃത്തലക്ഷണങ്ങളെ കുറിച്ചും മറ്റൊരു പോസ്റ്റ് ഇടാം )
ഇതില്‍ നിന്ന് മനസ്സിലാക്കേണ്ടത് ആകെ 19 അക്ഷരങ്ങളാണ് ഒരു വരിയില്‍ ... അതിലെ ഗണങ്ങള്‍ താഴെ പറയുന്ന ക്രമത്തില്‍ ആണ്.
1. മഗണം (---)
2. സഗണം (vv-)
3. ജഗണം (v-v)
4. സഗണം (vv-)
5. തഗണം (--v)
6. തഗണം (--v)
മൂന്ന് അക്ഷരം വീതം 6 ഗണം ...18 അക്ഷരങ്ങളല്ലേ ആയുള്ളൂ; അന്ത്യാക്ഷരം ഗുരുവാകണം സതംത*ഗുരുവും" എന്നതിലെ ഗുരുവും സൂചിപ്പിക്കുന്നത്
പന്ത്രണ്ടാൽ എന്നത് പന്ത്രണ്ടാമത്തെ അക്ഷരം കഴിഞ്ഞ് യതി (അര്‍ദ്ധവിരാമം ) വേണം എന്ന് സൂചിപ്പിക്കുന്നു
എല്ലാം ചേര്‍ക്കുമ്പോള്‍
---/vv-/v-v/vv-/(യതി) --v/--v/-
ദ്വിതീയാക്ഷരപ്രാസം (എല്ലാ പാദത്തിലും രണ്ടാമത്തെ അക്ഷരം) ശ്രദ്ധിക്കുമല്ലോ

No comments:
Post a Comment