വൃത്തലക്ഷണത്തില്‍ നിന്നും ലഘു-ഗുരുവിന്യാസം മനസ്സിലാക്കാന്‍ രണ്ട് വഴി എന്ന് സൂചിപ്പിച്ചിരുന്നല്ലോ, അത് വ്യക്തമാക്കാന്‍ നേരത്തെ പരിചയപ്പെട്ട ശാര്‍ദ്ദൂലവിക്രീഡിതം തന്നെ എടുക്കാം
വൃത്തലക്ഷണം: പന്ത്രണ്ടാൽ മസജം സതംതഗുരുവും ശാർദ്ദൂലവിക്രീഡിതം
ഇതിലെ ഗണങ്ങളെ കുറിച്ച് നേരത്തെ പറഞ്ഞുവല്ലോ. അതായത് 1. മഗണം 2. സഗണം 3. ജഗണം 4. സഗണം 5. തഗണം 6. തഗണം അവസാനം ഒറ്റയ്ക്ക് ഒരു ഗുരുവും
അത് അനുസരിച്ച് ഗുരുലഘുവിന്യാസം ഇങ്ങിനെ ആണല്ലോ:
---/vv-/v-v/vv-/(യതി) --v/--v/-
വൃത്തലക്ഷണങ്ങള്‍ തന്നെ അതാതുവൃത്തത്തില്‍ ആണ് എഴുതിയിട്ടുള്ളത്. അതിനാല്‍ വൃത്തലക്ഷണത്തിലെ ലഘു-ഗുരുവിന്യാസം നോക്കിയാല്‍ മതിയാകും ..അതാണ് ഞാന്‍ പരിചയമില്ലാത്ത വൃത്തത്തില്‍ എഴുതാന്‍ ശ്രമിക്കുമ്പോള്‍ പതിവും
ശാർദ്ദൂലവിക്രീഡിതം വൃത്തലക്ഷണത്തിലെ അക്ഷരങ്ങള്‍ക്കനുസരിച്ച് ലഘു-ഗുരുവിന്യാസം താഴെ കൊടുക്കുന്നു

| അക്ഷരം | ഗുരു/ലഘു | ഗുരുവെങ്കില്‍ എന്തുകൊണ്ട് |
| പ | ഗുരു | അടുത്തതായി കൂട്ടക്ഷരം വരുന്നു |
| ന്ത്ര | ഗുരു | അടുത്തതായി കൂട്ടക്ഷരം വരുന്നു |
| ണ്ടാൽ | ഗുരു | ദീര്‍ഘം |
| മ | ലഘു | |
| സ | ലഘു | |
| ജം | ഗുരു | അനുസ്വാരം |
| സ | ലഘു | |
| തം | ഗുരു | അനുസ്വാരം |
| ത | ലഘു | |
| ഗു | ലഘു | |
| രു | ലഘു | |
| വും | ഗുരു | അനുസ്വാരം |
| ശാർ | ഗുരു | ദീര്‍ഘം |
| ദ്ദൂ | ഗുരു | ദീര്‍ഘം |
| ല | ലഘു | |
| വി | ഗുരു | അടുത്തതായി കൂട്ടക്ഷരം വരുന്നു |
| ക്രീ | ഗുരു | ദീര്‍ഘം |
| ഡി | ലഘു | |
| തം | ഗുരു | അനുസ്വാരം |
No comments:
Post a Comment