ശ്ലോകപരിചയം
ശ്ലോകം 12:
നോക്കുമ്പോള്‍ പശു പക്ഷി തൊട്ടു വളരെ-
ജ്ജന്മം കഴിഞ്ഞിട്ടിതാ
നോക്കിപ്പോള്‍ നരജന്മമായി, ഭഗവത്-
സേവയ്ക്കു നാം പാത്രമായ്
ചാക്കെന്നാണ, തുമില്ല നിശ്ചയ, മിനി-
സ്സംസാരബന്ധം വരാ-
താക്കാനോര്‍ക്കുക ചിത്സ്വരൂപമനിശം
മങ്ങാതെ മാലോകരേ
കവി / കൃതി:
നടുവത്ത് അച്ഛന്‍ നമ്പൂതിരിയുടെ ഒറ്റശ്ലോകം
വൃത്തം: ശാര്‍ദ്ദൂലവിക്രീഡിതം
വൃത്തലക്ഷണം: പന്ത്രണ്ടാൽ മസജം സതംതഗുരുവും ശാർദ്ദൂലവിക്രീഡിതം
അതായത് മഗണം സഗണം ജഗണം സഗണം തഗണം, തഗണം പിന്നെ ഒരു ഗുരു
---/vv-/v-v/vv-/(യതി)--v/--v/-
v ലഘു, - ഗുരു
ഈ വൃത്തത്തെ കുറിച്ച് നേരത്തെ പറഞ്ഞിട്ടുണ്ടല്ലോ
അർത്ഥം:
മാലോകരേ (ലോകത്തിലുള്ളവരെ), നോക്കുമ്പോള്‍ (നോക്കുന്ന നേരം --ദേ കാണുന്നില്ലേ എന്ന ധ്വനിയില്‍) പശു പക്ഷി തൊട്ടു വളരെജ്ജന്മം കഴിഞ്ഞിട്ടിതാ (പശു പക്ഷി എന്നിങ്ങിനെ പല ജന്മവും കഴിഞ്ഞിപ്പോള്‍) നോക്കിപ്പോള്‍ (നമുക്ക് ഇപ്പോള്‍) നരജന്മമായി (മനുഷ്യനായി ജന്മം കിട്ടി), ഭഗവത്സേവയ്ക്കു നാം പാത്രമായ് (ഈശ്വരനെ സേവിക്കാന്‍ പറ്റുന്ന നിലയില്‍ ആയി), ചാക്കെന്നാണ്(ചാക്ക്/മരണം എന്നാണ് = ചാവല്‍ എന്നാണ്) , അതുമില്ല നിശ്ചയം (അതിനെ കുറിച്ച് ഒന്നും അറിയില്ല), ഇനിസ്സംസാരബന്ധം വരാതാക്കാന്‍ (ഇനി സംസാരബന്ധം വരാതിരിക്കാന്‍) ചിത്സ്വരൂപമനിശം (എല്ലായ്പോഴും ചിത്സ്വരൂപത്തിലുള്ള ശക്തിയെ) മങ്ങാതെ (ഒട്ടും കുറയാതെ) ഓര്‍ക്കുക
സാരാര്‍ത്ഥം: എത്രയോ ജന്മം കഴിഞ്ഞ് കിട്ടിയതാണ് മനുഷ്യനായുള്ള ജന്മം. ഈ ജന്മം ഈശ്വരനെ സേവിക്കാന്‍ ഉചിതമാണ്. എന്നാണ് മരണം എന്ന് ഒരു നിശ്ചയവുമില്ല. ഇനി സംസാരബന്ധം വന്നുപെടാതിരിക്കാന്‍ എല്ലാവരും ചിത്സ്വരൂപിയായ ശക്തിയെ നല്ലവണ്ണം ഓര്‍ക്കുക
ശബ്ദാലങ്കാരങ്ങൾ:
ദ്വിതീയാക്ഷരപ്രാസം: എല്ലാ പാദത്തിലേയും രണ്ടാം അക്ഷരം (ക്കു, ക്കി, ക്കെ, ക്കാ )
അനുപ്രാസം: താക്കാ/നോര്‍ക്കുക, മങ്ങാതെ മാലോകരേ

No comments:
Post a Comment