ശ്ലോകപരിചയം
ശ്ലോകം 5:
പാട്ടില്‍ പാണ്ഡിത്യമുണ്ടാക്കണമധികധനം
നേടണം നാടിണക്കി-
പ്പാട്ടില്‍ പാര്‍ക്കേണമെന്നീവക ദുരകളെടു-
ത്തിട്ടകത്തിട്ടിടും ഞാന്‍
കാട്ടും പാപങ്ങള്‍ പോക്കിക്കുളിര്‍കരുണ കലര്‍-
ന്നെന്നെ നീയൊന്നു പെയ്യെ-
ന്നോട്ടക്കണ്ണിട്ടു നോക്കിത്തരു തിരുപഴനി-
ത്തേവരമ്മേ വരം മേ
കവി/കൃതി:
ശിവൊള്ളി നാരായണന്‍ നമ്പൂതിരിയുടെ ഒറ്റശ്ലോകം/മുക്തകം
വൃത്തം: സ്രഗ്ദ്ധര
വൃത്തലക്ഷണം: ഏഴേഴായ് മൂന്നു ഖണ്ഡം മരഭനയയയം സ്രഗ്ദ്ധരാവൃത്തമാകും
അതായത് മഗണം രഗണം ഭഗണം നഗണം യഗണം, യഗണം, യഗണം; ഏഴാമത്തെയും പതിനാലാമത്തെയും അക്ഷരം കഴിഞ്ഞാല്‍ യതിയും
ഈ വൃത്തത്തെ കുറിച്ച് നേരത്തെ പറഞ്ഞിട്ടുണ്ടല്ലോ
അർത്ഥം:
പാട്ടില്‍ പാണ്ഡിത്യമുണ്ടാക്കണം,അധികധനം നേടണം, നാടിണക്കിപ്പാട്ടില്‍ പാര്‍ക്കേണം (നാട്ടില്‍ എല്ലാവരേയും ഇണക്കി പാർക്കേണം = അധീനത്തിൽ ആക്കി എന്നോട് ഇണക്കി ജനനായകനാവണം എന്നു സാരം) എന്നീ വക ദുരകള്‍ ഞാന്‍ എടുത്ത് അകത്തിട്ടിടും (അങ്ങിനെയൊക്കെ മനസ്സിൽ വച്ചുകൊണ്ടിരിക്കുന്നവനാണ് ഞാന്‍ ...അങ്ങിനെയൊക്കെ എനിക്ക് മോഹമുണ്ട്) - എങ്കിലും കാട്ടും (ചെയ്യുന്ന) പാപങ്ങള്‍ പോക്കി (മാറ്റി) കുളിര്‍ കരുണ കലര്‍ന്നെന്നെ ( (സുഖ)ശിതളിമയാർന്ന കരുണ
യോടെ) നീയൊന്നു പെയ്യെന്നോട്ടക്കണ്ണിട്ടു (പയ്യെന്ന് ഓട്ടക്കണ്ണിട്ട് - പതുക്കെ, ചെറുതായി... ആ ഒരു നോട്ടം മതി പാപം പോക്കാൻ എന്ന് ധ്വനി) നോക്കിത്തരു തിരുപഴനിത്തേവരമ്മേ (ശ്രീപാര്‍വ്വതീദേവീ) വരം മേ (അതിനുള്ള) വരം തരൂ
സാരം: പാണ്ഡിത്യമുണ്ടാക്കണം,അധികധനം നേടണം, ജനനായകനാവണം അങ്ങിനെയൊക്കെ ഉള്ളില്‍ മോഹിക്കുന്നവനാണ് ഞാന്‍ എങ്കിലും ഓട്ടക്കണ്ണിട്ട് നോക്കി ചെയ്യുന്നത് തെറ്റുകള്‍ മാറ്റൂ; അതിനുള്ള വരം തരൂ
ശബ്ദാലങ്കാരങ്ങൾ:
ദ്വതീയാക്ഷരപ്രാസം: എല്ലാ പാദത്തിലേയും രണ്ടാം അക്ഷരം (ട്ടി/ട്ടി/ട്ടും/ട്ട) ശ്രദ്ധിക്കുക
കലാശപ്രാസം: പല പാദങ്ങളിലും അവസാനഭാഗത്ത് സമാനമായ ശബ്ദം വരുന്നത് ശ്രദ്ധിക്കുക.
നേടണം/നാടിണക്കി, ത്തിട്ടക/ത്തിട്ടിടും, ന്നെന്നെ/നീയൊന്നു, ത്തേവരമ്മേ/വരം മേ
യമകം: വാക്കുകൾ ആവർത്തിച്ച് ഉപയോഗിക്കുന്നത്
പാട്ടില്‍: ഒന്നും രണ്ടും പാദങ്ങളില്‍
വരമ്മേ/വരം മേ: അവസാനപാദത്തില്‍
"അക്ഷരക്കൂട്ടമൊന്നായി-
ട്ടർഥം ഭേദിച്ചിടും പടി
ആവർത്തിച്ചു കഥിച്ചീടിൽ
യമകം പലമാതിരി"

No comments:
Post a Comment