ശ്ലോകപരിചയം
ശ്ലോകം 3:
നാശം നാട്ടാർക്കുദിപ്പിപ്പതിനതിവിരുതു -
ള്ളെംഡനീയിൻഡ്യപുക്കു-
ദ്ദേശം സാധിച്ചുകൊണ്ടങ്ങനെ ചില ദിവസം
സഞ്ചരിച്ചഞ്ചിടാതെ
ക്ലേശം ചെറ്റിങ്ങുചേർത്തെങ്കിലുമതുകടലിൽ
താഴ്കയാലാകവേയി-
ദ്ദേശം നിർബാധമായീനിഖിലവുമിതുപോ-
ലായ് വരും ദൈവയോഗാൽ
കവി / കൃതി:
ഐതിഹ്യമാല എഴുതിയ കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ആധുനികയുദ്ധം എന്ന കൃതിയിൽ നിന്നും ആണ്. ഒന്നാം ലോകമഹായുദ്ധത്തെ മഹാഭാരതയുദ്ധവുമായി താരതമ്യം ചെയ്തുകൊണ്ടുള്ള കൃതിയാണ്.
ആ കാലഘട്ടത്തിൽ ഇന്ത്യൻ കടൽത്തീരങ്ങളെ ഭയപ്പെടുത്തിയ SMS Emden എന്ന കപ്പല്‍ നെ കുറിച്ചാണ് ഈ ശ്ലോകത്തിലെ പരാമർശം. ആ കപ്പലിൻ്റെ പേരിൽ നിന്നാണത്രേ മലയാളത്തിൽ എമണ്ടൻ എന്ന വാക്കു വന്നത്. തമിഴിലും സമാനമായ വാക്കുണ്ട്.
വൃത്തം: സ്രഗ്ദ്ധര
വൃത്തലക്ഷണം: ഏഴേഴായ് മൂന്നു ഖണ്ഡം മരഭനയയയം സ്രഗ്ദ്ധരാവൃത്തമാകും
അതായത് ഒരു പാദത്തില്‍ ആകെ 21 അക്ഷരം .. അത് ഏഴ് അക്ഷരങ്ങള്‍ ഉള്ള മൂന്ന് ഭാഗങ്ങള്‍ ആയി വേണം .. എന്ന് വച്ചാല്‍ ഓരോ 7 അക്ഷരങ്ങളുടെയും സെറ്റ് കഴിഞ്ഞാല്‍ യതി (അര്‍ദ്ധവിരാമം) .. അതിന് പാകത്തിന് എഴുതണം/ചൊല്ലണം ആസ്വാദ്യമാകാന്‍ ..
ഈ വൃത്തത്തിലെ ഗുരുലഘുവിന്യാസം നേരത്തെ സൂചിപ്പിച്ചത് പോലെ അതിന്റെ ലക്ഷണത്തില്‍ നിന്ന് തന്നെ കണ്ടുപിടിക്കുമല്ലോ അല്ലേ? അത് ഹോംവര്‍ക്ക് ആയി ഇരിക്കട്ടെ
അർത്ഥം:
നാശം നാട്ടാർക്ക് ഉദിപ്പിപ്പതിന് (ഉണ്ടാക്കുന്നതിന്) അതിവിരുത് ഉള്ള എംഡന്‍ (കപ്പല്‍) ഇൻഡ്യ പുക്ക് (ഇന്ത്യയില്‍ പ്രവേശിച്ച്) ഉദ്ദേശം സാധിച്ചുകൊണ്ടങ്ങനെ ചില ദിവസം അഞ്ചിടാതെ (ഭയപ്പെടാതെ/പതറാതെ) സഞ്ചരിച്ച് ക്ലേശം ചെറ്റ് (കുറച്ച് ബുദ്ധിമുട്ട്) ഇങ്ങു ചേർത്തെങ്കിലും (ഉണ്ടാക്കിയെങ്കിലും), അതു കടലിൽ താഴ്കയാല്‍ ഈ ദേശം ആകവേ നിർബാധമായീ (ബാധ/ബുദ്ധിമുട്ട് ഇല്ലാത്തതായി), ദൈവയോഗാൽ നിഖിലവും (മുഴുവനും) ഇതുപോലായ് വരും
സാരം: എംഡന്‍ എന്ന കപ്പല്‍ ബ്രിട്ടീഷ് പടയെ ഒട്ടും കൂസാതെ ഇന്‍ഡ്യന്‍ മഹാസമുദ്രത്തില്‍ വന്ന് കുഴപ്പങ്ങള്‍ നിരവധി ഉണ്ടാക്കിയെങ്കിലും അത് കടലില്‍ താഴ്ന്നതു കാരണം പ്രശ്നമില്ലാതെ ആയി, അതുപോലെ ദൈവാനുഗ്രഹത്താല്‍ എല്ലാ പ്രശ്നവും തീരും
ശബ്ദാലങ്കാരങ്ങൾ:
സജാതീയദ്വതീയാക്ഷരപ്രാസം: എല്ലാ പാദത്തിലേയും രണ്ടാം അക്ഷരം ശം എന്നാണ് എന്ന് ശ്രദ്ധിക്കുക; ഇതാണ് സജാതീയദ്വിതീയാക്ഷരപ്രാസം .. രണ്ടാമത്തെ അക്ഷരം ഒന്ന് (ശം) തന്നെ, അതിന്റെ ജാതി ഒരേപോലെ (ശ എന്നാല്‍ എല്ലാ പാദവും ശ, ശി എന്നാല്‍ എല്ലാ പാദവും ശി, ശു എന്നാല്‍ എല്ലാ പാദത്തിനും ശു, അങ്ങിനെ) ഉള്ളതിനെ സജാതീയദ്വതീയാക്ഷരപ്രാസം എന്ന് പറയുന്നു
കലാശപ്രാസം: ഓരോ പാദത്തിലും അവസാനഭാഗത്ത് സമാനമായ ശബ്ദം വരുന്നത് ശ്രദ്ധിക്കുക. എംഡന്‍/ഇന്‍ഡ്യ (ഒന്നാം പാദത്തിലെ അവസാനഭാഗം), സഞ്ചരി/ച്ചഞ്ചിടാതെ (രണ്ടാം പാദത്തിലെ അവസാനഭാഗം), താഴ്കയാ/ലാകവേ (മൂന്നാം പാദത്തിലെ അവസാനഭാഗം), ലായ് വരും/ദൈവയോ (നാലാം പാദത്തിലെ അവസാനഭാഗം)
കലാശപ്രാസത്തെ ശങ്കുണ്ണിപ്രാസം എന്നും പറയുമത്രേ, അത് കൊട്ടാരത്തില്‍ ശങ്കുണ്ണി സുലഭമായി പ്രയോഗിക്കുക കാരണം
സന്ദര്‍ഭവശാല്‍ പറയട്ടെ, ശങ്കുണ്ണിപ്രാസത്തെ ഞാന്‍ ആദ്യമായി അറിയുന്നത് സന്തോഷ് പറഞ്ഞുതന്നിട്ടാണ്

No comments:
Post a Comment