ശ്ലോകപരിചയം
ശ്ലോകം 11:
ശ്രീമൂലം പാപജാലം പലതുമഹമുപാര്‍-
ജ്ജിച്ചു കെല്പുള്ളവണ്ണം
സ്ത്രീമൂലം വന്നിടാവുന്നൊരുദുരിതമിനി-
ബ്ബാക്കിയില്ലോര്‍ക്കിലൊന്നും
വാമൂലം, വാമദേവപ്രണയിനി, ചെറുതോ
പാതകം ഹാ തവാംഘ്രി-
ശ്രീമൂലം വിട്ടുപോയാലടിയനുനരകാ-
വാസമാചന്ദ്രതാരം
കവി / കൃതി:
ഒറവങ്കര നീലകണ്ഠന്‍ നമ്പൂതിരി (രാജാവ്), ദേവീവ്യപാശ്രയസ്തോത്രത്തില്‍
സല്പാത്രത്തിലൊഴിച്ചതില്ലൊരുതവിത്തോയം, ബഹ്മാവിന്റെയുമന്തകന്റെയുമഹോ, സൃഷ്ടിച്ചൂ മര്‍ത്ത്യദേഹം എന്നീ ശ്ലോകങ്ങള്‍ നമ്മുടെ സദസ്സുകളില്‍ ചൊല്ലാറുള്ളത് ഈ കൃതിയില്‍ നിന്നാണ്
വൃത്തം: സ്രഗ്ദ്ധര
വൃത്തലക്ഷണം: ഏഴേഴായ് മൂന്നു ഖണ്ഡം മരഭനയയയം സ്രഗ്ദ്ധരാവൃത്തമാകും
അതായത് മഗണം, രഗണം, ഭഗണം, നഗണം, യഗണം, യഗണം, യഗണം
---/-v-/-(യതി)vv/vvv/v-(യതി)-/v--/v--
v ലഘു, - ഗുരു
വൃത്തത്തെ കുറിച്ച് നേരത്തെ പറഞ്ഞിട്ടുണ്ടല്ലോ
അർത്ഥം:
ശ്രീമൂലം (ധനം ഉള്ളത് ദുര്‍വിനിയോഗം ചെയ്ത്) പാപജാലം പലതുമഹമുപാര്‍ജ്ജിച്ചു കെല്പുള്ളവണ്ണം (പറ്റുന്ന പോലെയൊക്കെ പല പാപവും സമ്പാദിച്ചു) സ്ത്രീമൂലം വന്നിടാവുന്നൊരുദുരിതമിനി (ഇനി സ്ത്രീസംസര്‍ഗ്ഗം മൂലം വരാവുന്ന ദുരിതങ്ങളും) ബ്ബാക്കിയില്ലോര്‍ക്കിലൊന്നും (ബാക്കിയില്ലാതെ എല്ലാം തന്നെ വന്നുചേര്‍ന്നു) വാമൂലം (കെട്ട വാക്കുകള്‍ കൊണ്ട്), വാമദേവപ്രണയിനി (വാമദേവന്‍ = ശിവന്‍ , വാമദേവപ്രണയിനി = ശിവപ്രിയ = ശ്രീപാര്‍വ്വതി), ചെറുതോ പാതകം (ചെറുതല്ല ചെയ്ത ദോഷങ്ങള്‍) ഹാ (കഷ്ടം) തവാംഘ്രിശ്രീമൂലം (ഐശ്വര്യത്തിന്‍റെ ആശ്രയമായ ദേവിയുടെ പാദങ്ങള്‍ ) വിട്ടുപോയാല്‍ അടിയനു (എനിക്ക് ) നരകാവാസം (നരകത്തിലെ ആവാസം) ആചന്ദ്രതാരം (നിത്യവും)
സാരാര്‍ത്ഥം:
അല്ലയോ ശ്രീപാര്‍വതീദേവി ധനം, തെറ്റായി ഉപയോഗിച്ച് പല തെറ്റും ചെയ്തു, സ്ത്രീസംസര്‍ഗ്ഗം കൊണ്ടുവരുന്ന ദുരിതങ്ങളും ഉണ്ടായി, വാക്കുകൊണ്ടും നിരവധി പാപങ്ങള്‍ ചെയ്തു, ദേവിയുടെ തൃപ്പാദം തുണയ്ക്കില്ലെങ്കില്‍ എന്നും നരകവാസം തന്നെയാവും എനിക്ക് അനുഭവം
ശബ്ദാലങ്കാരങ്ങൾ:
ദ്വിതീയാക്ഷരസജാതീയപ്രാസം: എല്ലാ പാദത്തിലേയും രണ്ടാം അക്ഷരം (മൂ)
ത്രിതീയാക്ഷരസജാതീയപ്രാസം: എല്ലാ പാദത്തിലേയും മൂന്നാം അക്ഷരം (ലം)
അനുപ്രാസം: ശ്രീമൂലം/പാപജാലം, വാമൂലം/വാമ, ബ്ബാക്കിയി/ല്ലോര്‍ക്കിലൊന്നും, ചെറുതോ/പാതകം

No comments:
Post a Comment