ശ്ലോകപരിചയം
ശ്ലോകം 4: വിദ്വാന്‍ ഇളയതമ്പുരാനെ കുറിച്ചുള്ള ശ്ലോകം
മുറ്റും ചൈതന്യപുഞ്ജായിതനയനസരോ-
ജത്തിനോടൊത്തിണങ്ങി-
ച്ചുറ്റും പറ്റും കരിംകൂവളദളനിഭമാ-
മങ്കമത്യുന്നതാംഗം
കറ്റക്കാറൊത്തവര്‍ണ്ണം കനവടിവിയലും
ചില്ലി വിസ്തീര്‍ണ്ണവക്ഷ-
സ്സ, റ്റം മുട്ടോളമെത്തും ഭുജ, മരിയമഹാം-
ഭോധി ഗംഭീരഭാവം
കവി / കൃതി:
ആരുടെ എന്ന് അറിയില്ല, കാത്തുള്ളില്‍ കാളകണ്ഠമേനോന്‍ ഭാഷാപോഷിണിയില്‍ വിദ്വാന്‍ ഇളയതമ്പുരാനെ കുറിച്ച് എഴുതിയിട്ടുള്ള ലേഖനത്തില്‍ കണ്ടതാണ്
വൃത്തം: സ്രഗ്ദ്ധര
വൃത്തലക്ഷണം: ഏഴേഴായ് മൂന്നു ഖണ്ഡം മരഭനയയയം സ്രഗ്ദ്ധരാവൃത്തമാകും
അതായത് മഗണം രഗണം ഭഗണം നഗണം യഗണം, യഗണം, യഗണം; ഏഴാമത്തെയും പതിനാലാമത്തെയും അക്ഷരം കഴിഞ്ഞാല്‍ യതിയും
ഈ വൃത്തത്തെ കുറിച്ച് നേരത്തെ പറഞ്ഞിട്ടുണ്ടല്ലോ
അർത്ഥം:
1. മുറ്റും (നിറച്ചുള്ള) ചൈതന്യപുഞ്ജായിതനയനസരോജത്തിനോടൊത്തിണങ്ങി (ചൈതന്യം കൂട്ടം കൂടിയതായിട്ടുള്ള, നയനങ്ങളാകുന്ന താമരകളോടു ചേരുന്ന മട്ടില്‍ )
2. ച്ചുറ്റും പറ്റും കരിംകൂവളദളനിഭമാമങ്കമത്യുന്നതാംഗം (കരിംകൂവളപ്പൂക്കളുടെ ഇതളിനു സമാനമായ അങ്കങ്ങള്‍ - അടയാളങ്ങള്‍ - പീലികള്‍ എന്നാവണം
3. ഉന്നതാംഗം - ഉയര്‍ന്നു നില്‍ക്കുന്ന ശരീരം - പൊക്കം കൂടിയ പ്രകൃതം
4. കറ്റക്കാറൊത്തവര്‍ണ്ണം (കറ്റക്കാറിനു/കാര്‍മേഘത്തിന് - തുല്യമായ വര്‍ണ്ണം/ശരീരനിറം)
5. കന-വടിവ്-ഇയലുന്ന ചില്ലി - വിസ്താരത്തിന്‍റെ ഭംഗി ചേരുന്ന - വിസ്തൃതമായ, ഭംഗിയുള്ള പുരികങ്ങള്‍
6. വിസ്തീര്‍ണ്ണവക്ഷസ്സ് - വിരിഞ്ഞമാര്‍വിടം
7. അറ്റം മുട്ടോളമെത്തും ഭുജം - ആജാനുബാഹു (ജാനു വരെ നീളുന്ന കൈകള്‍ - "മുട്ടോളമെത്തിന ഭുജാമുസലങ്ങള്‍ രണ്ടും" - വള്ളത്തോള്‍- ബന്ധനസ്ഥനായഅനിരുദ്ധന്‍, മന്ത്രി കുംഭാഡകന്‍റെ വര്‍ണ്ണന)
8. അരിയ മഹാംഭോധിയുടെ ഗാംഭീര്യഭാവം - മഹാസമുദ്രത്തിന്‍റെ ഗാംഭീര്യം തുളുമ്പുന്ന ഭാവം - ഗൌരവസമ്പൂര്‍ണ്ണമായ ഭാവം (ഗാംഭീര്യവും സമുദ്രവും പ്രസിദ്ധമായ ഉപമ)
സാരാര്‍ത്ഥം: താമരപ്പൂ പോലത്തെ കണ്ണുകള്‍, അതിന് ചേരുന്ന പുരികങ്ങള്‍, പൊക്കം കൂടിയ പ്രകൃതം, കാര്‍മേഘം പോലത്തെ നിറം, വിരിഞ്ഞമാര്‍വിടം, ആജാനുബാഹു, മഹാസമുദ്രത്തിന്‍റെ ഗാംഭീര്യം തുളുമ്പുന്ന ഭാവം
ശബ്ദാലങ്കാരങ്ങൾ:
ദ്വതീയാക്ഷരപ്രാസം: എല്ലാ പാദത്തിലേയും രണ്ടാം അക്ഷരം (റ്റും/റ്റ) ശ്രദ്ധിക്കുക
കലാശപ്രാസം: ഓരോ പാദത്തിലും അവസാനഭാഗത്ത് സമാനമായ ശബ്ദം വരുന്നത് ശ്രദ്ധിക്കുക.
1. ജത്തിനോ/ടൊത്തിണങ്ങി, 2. മങ്കമത്യു/ ന്നതാംഗം, 3. ഭോധി ഗം/ഭീരഭാവം

No comments:
Post a Comment