*ശ്ലോകപരിചയം*
ശ്ലോകം 8:
എല്ലാരും സമ്മതിക്കുമ്പടി നടവടി പാ-
ടില്ല ദോഷജ്ഞര്‍ ചൂടും
കല്ലായാലെന്നുകണ്ണില്‍ക്കനല്‍ കൊടിയ വിഷ-
ക്കാപ്പി തോല്‍മുണ്ടിവണ്ണം
വല്ലാതുള്ളോരുമട്ടായ് ചുടുമൊരു ചുടല-
ക്കാടുവീടായ് വിളങ്ങും
നല്ലാണും പെണ്ണുമല്ലാതൊരുനിലകലരും
തമ്പുരാനെത്തൊഴുന്നേന്‍
കവി / കൃതി: കുണ്ടൂര്‍ നാരായണമേനോന്റെ ഒറ്റശ്ലോകം
വൃത്തം: ശാര്‍ദ്ദൂലവിക്രീഡിതം
വൃത്തലക്ഷണം: പന്ത്രണ്ടാൽ മസജം സതംതഗുരുവും ശാർദ്ദൂലവിക്രീഡിതം
അതായത് മഗണം സഗണം ജഗണം സഗണം തഗണം, തഗണം പിന്നെ ഒരു ഗുരു
ഈ വൃത്തത്തെ കുറിച്ച് നേരത്തെ പറഞ്ഞിട്ടുണ്ടല്ലോ
അർത്ഥം:
എല്ലാരും സമ്മതിക്കും (എല്ലാവരും ചെയ്യുന്നത് പോലെ; വേണ്ടത് പോലെ എന്ന് പറയുന്നത് പോലെ) നടവടി (പെരുമാറ്റം) പാടില്ല, ദോഷജ്ഞര്‍ ചൂടും കല്ലായാല്‍ (ദോഷമറിയുന്നവര്‍ പോലും ശ്രേഷ്ഠമായി കരുതുന്നവനായാല്‍) എന്ന് കണ്ണില്‍ കനല്‍ (കണ്ണില്‍ തീയും) കൊടിയവിഷക്കാപ്പി (വിഷം കഴിക്കുക), തോല്‍മുണ്ട് (ഉടുക്കാന്‍ തോല്‍) ഇവണ്ണം (ഇതുപോലെ) വല്ലാതുള്ളോരുമട്ടായ് ചുടുമൊരു (വല്ലാത്ത ചൂടുള്ള) ചുടലക്കാടു വീടായ് വിളങ്ങും (ചുടലക്കാടില്‍ താമസിക്കുന്ന) നല്ലാണും പെണ്ണുമല്ലാതൊരുനിലകലരും (ആണും പെണ്ണും അല്ലാതെയുള്ള)
തമ്പുരാനെത്തൊഴുന്നേന്‍
സാരാര്‍ത്ഥം:
പൊതുവേ എല്ലാവരും ചെയ്യണത് പോലെ നടന്നുകൂടാ ശ്രേഷ്ഠനായാല്‍ എന്ന് കരുതി കണ്ണില്‍ തീയോടെയും, വിഷം (കാളകൂടം) കുടിച്ചും, തോലുടുത്തും, ചുടലയില്‍ താമസിച്ചും കഴിയുന്ന അര്‍ദ്ധനാരീശ്വരനായ ദേവനെ തൊഴുന്നൂ
ശബ്ദാലങ്കാരങ്ങൾ:
സജാതീയദ്വതീയാക്ഷരപ്രാസം: എല്ലാ പാദത്തിലേയും രണ്ടാം അക്ഷരം (ല്ലാ) ശ്രദ്ധിക്കുക
അനുപ്രാസം : വ്യഞ്ജനം ഇടയ്ക്കിടക്ക് ആവർത്തിച്ചു വരുന്നത്.
"അനുപ്രാസം വ്യഞ്ജനത്തെ-
യാവർത്തിക്കിലിടയ്ക്കിടെ"
മ്മതിക്കു/മ്പടി/നട/വടി, ചുടുമൊരു ചുടല എന്നിവ ശ്രദ്ധിക്കുക
അര്‍ത്ഥാലങ്കാരം: നിന്ദാസ്തുതി നിന്ദ പോലെ തോന്നിക്കുന്ന സ്തുതി

No comments:
Post a Comment