ശ്ലോകപരിചയം
ശ്ലോകം 6:
ചുറ്റും മുണ്ടില്ല, ചീറ്റും ചില ഫണികളണി-
ക്കോപ്പു, ഭൂതങ്ങളാണേ
ചുറ്റും, ചെന്തീയു ചിന്തും മിഴി, ചിത നടുവില്‍
കേളി, ഗംഗയ്ക്കു ചിറ്റം,
ചുറ്റും നീയെന്നു താന്‍ ചൊന്നൊരു വടുവടിവായ്
ചൊന്ന വാക്കോടു ചിത്തം
ചെറ്റും ചേരാത്ത ഗൌരീനില കരളലിയെ-
ക്കണ്ട കണ്ണേ ജയിക്ക!
കവി / കൃതി: പെട്ടരഴിയം വലിയ രാമനിളയത്
വൃത്തം: സ്രഗ്ദ്ധര
വൃത്തലക്ഷണം: ഏഴേഴായ് മൂന്നു ഖണ്ഡം മരഭനയയയം സ്രഗ്ദ്ധരാവൃത്തമാകും
അതായത് മഗണം രഗണം ഭഗണം നഗണം യഗണം, യഗണം, യഗണം; ഏഴാമത്തെയും പതിനാലാമത്തെയും അക്ഷരം കഴിഞ്ഞാല്‍ യതിയും
ഈ വൃത്തത്തെ കുറിച്ച് നേരത്തെ പറഞ്ഞിട്ടുണ്ടല്ലോ
അർത്ഥം:
ചുറ്റുന്നതിന് മുണ്ടില്ല
ചീറ്റുന്ന പാമ്പുകളാണ് ആഭരണങ്ങളായിട്ട് അണിയാന്‍
ചുറ്റുമുള്ളത് ഭൂതങ്ങളാണ്
കണ്ണില്‍ തീ
ചിതയുടെ നടുക്ക് കേളി (നൃത്തം)
ഗംഗയ്ക്കു ചിറ്റം (സ്നേഹം)
നീ ചുറ്റും (ഇങ്ങിനെയൊക്കെ ആയതിനാല്‍ നിനക്ക് കഷ്ടപ്പാടാവും, ശിവനെ കല്യാണം കഴിച്ചാല്‍) എന്നു താന്‍ ചൊന്നൊരു വടുവിന്‍റെ വടിവില്‍ ചൊന്ന (വടുവിന്റെ രൂപത്തില്‍ വന്ന് വ്യക്തമായി പറഞ്ഞ) വാക്കോടു (കാര്യത്തിനോട്) ചിത്തം ചെറ്റും ചേരാത്ത (മനസ്സ് അല്പം പോലും ചേരാതെ നിന്ന) ഗൌരീനില (ഗൌരിയുടെ നില) കരളലിയെക്കണ്ട (കരള് അലിയും വിധം കണ്ട) കണ്ണേ (അത് ഭഗവാന്റെ തന്നെ കണ്ണാണല്ലോ) ജയിക്ക!
സാരാര്‍ത്ഥം: ദിഗംബരനും പന്നഗഭൂഷണനും ആണ് ശിവന്‍, കൂടെയുള്ളത് ഭൂതങ്ങള്‍, കണ്ണില്‍ തീയാണ്, ചുടലയില്‍ നൃത്തം ചെയ്യുന്നവനാണ്, പോരെങ്കില്‍ ഗംഗയുമായി അടുപ്പവും ഉണ്ട്. ഇങ്ങിനെയുള്ള ആള്‍ ഭര്‍ ത്താവായാല്‍ ചുറ്റി പോകും എന്ന് ശിവന്‍ ഭിക്ഷുവായി വേഷം മാറി വന്നു പറഞ്ഞപ്പോള്‍ അത് തീരെ കൂട്ടാക്കാതെ നിന്ന ഗൌരിയുടെ നില കരളലയിന്ന മട്ടു കണ്ട ( ഭഗവാന്റെ) കണ്ണ് ജയിക്കട്ടെ
ശബ്ദാലങ്കാരങ്ങൾ:
സജാതീയദ്വതീയാക്ഷരപ്രാസം: എല്ലാ പാദത്തിലേയും രണ്ടാം അക്ഷരം (റ്റും) ശ്രദ്ധിക്കുക
യമകം: വാക്കുകൾ ആവർത്തിച്ച് ഉപയോഗിക്കുന്നത്
ചുറ്റും എന്ന വാക്ക് മൂന്ന് തവണ മൂന്ന് അര്‍ത്ഥത്തില്‍ പ്രയോഗിച്ചിരിക്കുന്നു
അര്‍ത്ഥാലങ്കാരം: നിന്ദാസ്തുതി നിന്ദ പോലെ തോന്നിക്കുന്ന സ്തുതി
"അക്ഷരക്കൂട്ടമൊന്നായി-
ട്ടർഥം ഭേദിച്ചിടും പടി
ആവർത്തിച്ചു കഥിച്ചീടിൽ
യമകം പലമാതിരി"

No comments:
Post a Comment