Monday, July 6, 2020

ഹരി: ശ്രീ ഗണപതയെ നമഃ

ഹരി: ശ്രീ ഗണപതയെ നമഃ
അവിഘ്നമസ്തു
ശ്രീമഹാദേവ്യൈ നമഃ


ഇന്നലെ സൂചിപ്പിച്ചതുപോലെ അക്ഷരശ്ലോകസദസ്സിൻ്റെ ഈ ഇടവേള ശ്ലോകപരിചയത്തിനും ശ്ലോകരചനാപരിശീലനത്തിനും സമസ്യാപൂരണം എന്ന വിനോദത്തിനും ആയി ഈ ഗ്രൂപ്പ് പ്രയോജനപ്പെടുത്താം എന്ന് കരുതുന്നു. പതിവുപോലെ എല്ലാവരുടെയും സഹകരണവും പ്രതീക്ഷിക്കുന്നു.


ഈ ഗ്രൂപ്പിൽ പലരും പ്രായം കൊണ്ടും അറിവുകൊണ്ടും എന്നേക്കാൾ മീതെയാണ്. അവരെ സവിനയം നമിക്കുന്നു. ഞാൻ നിമിത്തം മാത്രമാണ്, അവരുടെ സഹായസഹകരണങ്ങൾ ആണ് എൻ്റെ ബലവും ധൈര്യവും


തിങ്കൾ, ബുധൻ, വെള്ളി എന്നീ ദിവസങ്ങളിൽ എനിക്കറിയാവുന്ന ഒരു ശ്ലോകം പരിചയപ്പെടുത്തുവാനാണ് മനസ്സിൽ ഉള്ള പ്ലാൻ. അതുപോലെ മറ്റുള്ളവർക്കും ചെയ്യാം. ആരെങ്കിലും ചെയ്യുന്നു എങ്കിൽ നേരത്തെ അറിയിച്ചാൽ മതി.


ഞാൻ പരിചയപ്പെടുത്തുന്ന ശ്ലോകത്തിൽ തെറ്റുകളോ പാഠഭേദങ്ങളോ ഉണ്ടെങ്കിൽ അതും പറഞ്ഞുതരും എന്ന് പ്രതീക്ഷിക്കുന്നു


ഈ ഞായറാഴ്ച ഒരു വൃത്തപരിചയവും ആ വൃത്തത്തിൽ ഒരു സമസ്യാപൂരണവും. ആ പരിചയത്തിൻ്റെ ബലത്തിൽ തുടർന്നുള്ള വാരത്തിൽ ആ വൃത്തത്തിൽ സ്വന്തം രചനകൾ. 


ഇതാണ് മനസ്സിലുള്ള പ്ലാൻ. എല്ലാവരുടെയും സഹകരണം പ്രതീക്ഷിച്ചു കൊണ്ട് തുടങ്ങുന്നു



No comments:

Post a Comment